കംപാല: കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്സ് താരം മരിച്ചു. റെബേക്ക ചെപ്റ്റെഗി (33) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു.
കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.