വെഞ്ഞാറമൂട്: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആസൂത്രിത ഇരട്ട കൊലപാതകമാണെന്ന്ഡിവൈഎഫ് ഐ.
സംഭവത്തിൽ ഉന്നത ഗൂഢാലോചനയുണ്ട്. ആറു പേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോണ്‍ഗ്രസുകാരന്റെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ. എ. റഹിം ആരോപിച്ചു.
കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എ. എ. റഹിം പറഞ്ഞു.
എന്നാൽ ആരോപണം തള്ളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മിന് പറഞ്ഞത് മാറ്റി പറയേണ്ടിവരുമെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.