
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന മികച്ച ഉദ്യോഗസ്ഥയാണെന്ന് യുഎഇ കോൺസുലേറ്റ് സർട്ടിഫിക്കറ്റ് നൽകി.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന ഐടി വകുപ്പിന് കീഴിലുള്ള വിഷൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.
മഹാരാഷ്ട്രയിലെ ഡോ. ബാബാ അംബേദ്ക്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്നും ബികോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റും സ്വപ്ന സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇത് വ്യാജമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ബയോഡേറ്റയിൽ ഒൻപത് വർഷം ഇന്നോവേറ്റീവ് സ്ട്രാജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.