മികച്ച ശമ്പളമുള്ള ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ്. അത്തരക്കാരെ ലക്ഷ്യം വച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കഴിഞ്ഞദിവസം ഒരു ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജോലിയുടെ സ്വഭാവം അറിഞ്ഞാല്‍ പലരും ഒരുപക്ഷെ മൂക്കുപൊത്തിയേക്കും. മനുഷ്യവിസര്‍ജ്യം മണത്തു നോക്കലാണ് ജോലി.
പൂമെലിയെ അതാണ് പോസ്റ്റിന്റെ പേര്. ട്രെയിനിയായി ജോലിക്കെത്തുന്നവര്‍ക്ക് സാലറി 1.48 ലക്ഷം രൂപ.
അധികമാരും ഈ ജോലിയെപ്പറ്റി കേട്ടുകാണില്ല. കാരണം ലോകത്താദ്യമായാണ് ഇങ്ങനൊരു ജോലി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്.
യു.കെയിലെ ന്യുട്രീഷന്‍ ബ്രാന്‍ഡായ ഫീല്‍ കംപ്ലീറ്റ് ആണ് ഈ വിചിത്ര പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആളുകള്‍ മികച്ച ഒരു ജോലിയ്ക്കു വേണ്ടി പരക്കം പായുന്ന ഈ കാലത്ത് ഈ ജോലിയ്ക്ക് ആളെക്കിട്ടുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.