ന്യൂഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർ നിരീക്ഷണത്തിൽ ഇരിക്കണം എന്ന നിബന്ധന യുകെ പിൻവലിച്ചു. തിങ്കളാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്.
കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വരും.