ലണ്ടൻ: ചരിത്രത്തിലെ വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ളവർ ആശങ്കയിലായിരിക്കുകയാണ്.
ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആളുകൾ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പുതിയ റിപ്പോർട്ട് അനുസരിച്ച് 800 ആളുകളെയാണ് യുകെ നാടുകടത്തിയത്.
ഇന്ത്യയിൽ നിന്നുൾപ്പെടെ വിദ്യാർഥി വിസകളിൽ യു കെയിൽ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ട്.
അതുകൊണ്ടുതന്നെ യുണൈറ്റഡ് കിംഗ്ഡം ലേബർ ഗവൺമെന്റാണ് അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കടകൾ, കാർ വാഷിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഏതാനം ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാർ ഉൾപ്പടെയുള്ളവരെ തിരിച്ചയച്ചിരുന്നു.