ഒ​റ്റ നോ​ട്ട​ത്തി​ൽ എ​ന്ത് നി​ഷ്ക​ള​ങ്ക​നാ​യ കു​ഞ്ഞു വാവ: പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ വാ​ങ്ങി, പി​ന്നാ​ലെ ജീ​വി​ത​ത്തി​ല്‍ ദു​ര​ന്ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം

പ​ല പ്രേ​ത സി​നി​മ​ക​ളി​ലും മു​ഖ്യ ക​ഥാ​പാ​ത്രം ഒ​രു പാ​വ ആ​യി​രി​ക്കും. അ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​യി​രി​ക്കും പി​ന്നീ​ട​ങ്ങോ​ട്ട് ക​ഥ​യു​ടെ ഗ​തി​യും. ഇ​പ്പോ​ഴി​താ കാ​ൻ​ഡീ​സ് എ​ന്ന യു​വ​തി പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ വാ​ങ്ങി​യെ​ന്ന വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. 260 ഡോ​ള​ർ ചെ​ല​വ​ഴി​ച്ചാ​ണ് യു​കെ​യി​ലെ ഏ​റ്റ​വും പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ലി​പ്പോ​ൾ ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധ​ത്തെ കു​റി​ച്ച് വി​ല​പി​ക്കു​ക​യാ​ണ് യു​വ​തി​യും കു​ടും​ബ​വും.

പാ​വ​യെ വാ​ങ്ങി​യ​ത് മു​ത​ല്‍ താ​ന്‍ പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​ന്‍ തു​ട​ങ്ങി​യെ​ന്നും ത​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി​ത്തു​ട​ങ്ങി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. സാ​ധാ​ര​ണ എ​ല്ലാ​വ​രും ഐ​ശ്വ​ര്യം ന​ൽ​കു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ളി​ലാ​ണ് ആ​കൃ​ഷ്ട​രാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ത​നി​ക്കെ​ന്തോ ഈ ​പാ​വ​യെ ക​ണ്ട​പ്പോ​ൾ അ​ത് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് മോ​ഹം വ​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ തീ​രു​മാ​ന​ത്തി​ലാ​ണ് കാ​ൻ​ഡീ​സ് പാ​വ​യെ വാ​ങ്ങി​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

‘നോ​ർ​മ​ൻ’ എ​ന്നാ​ണ് പാ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. ക്രി​സ്റ്റ്യ​ൻ ഹോ​ക്സ്വ​ർ​ത്ത് ആ​ണ് പാ​വ​യെ വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക് ഒ​രു പു​രാ​ത​ന സ്റ്റോ​റി​ൽ നി​ന്ന് 4 ഡോ​ള​റി​നാ​ണ് ഈ ​പാ​വ​യെ കി​ട്ടി​യ​ത്. എ​ന്നാ​ൽ പാ​വ​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു.

അ​പ്പെ​ൻ​ഡി​സൈ​റ്റി​സ് പി​ടി​പെ​ട്ടു. കാ​ര്‍ പ​ല​പ്പോ​ഴും കേ​ടാ​യി. ഒ​രു ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം പാ​വ വീ​ട്ടി​ലെ​ത്തി​യ ശേ‍‍​ഷ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഇ​യാ​ൾ പറ​യു​ന്നു. അ​തോ​ടെ പാ​വ​യെ എ​ങ്ങ​നെ​യെ​ങ്കി​ലും ത​ന്‍റെ ത​ല​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ചി​ന്തി​ച്ചു. ഒ​ടു​വി​ല്‍ ഒ​രു കു​റി​പ്പോ​ടെ കൂ​ടി അ​ദ്ദേ​ഹം പാ​വ​യെ ഇ​ബേ​യി​ല്‍ വി​ല്പ​ന​യ​ക്ക് വ​ച്ചു. ഈ ​പാ​വ​യെ​യാ​ണ് കാ​ന്‍​ഡി​സ് വാ​ങ്ങി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment