യുകെ ആസ്ഥാനമായുള്ള ഫുഡ് വ്ലോഗറും പാചകക്കാരനുമായ ജേക്ക് ഡ്രയാൻ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടു. ആലൂ തുക് എന്നറിയപ്പെടുന്ന ഒരു സിന്ധി വിഭവം തയ്യാറാക്കാനുള്ള തന്റെ ശ്രമങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.
തൊലികളഞ്ഞ ഉരുളക്കിഴങ്ങുകൾ കുറച്ച് നേരം വെള്ളത്തിൽ കുതിർത്താണ് വീഡിയോ ആരംഭിക്കുന്നത്. എല്ലാ ഉരുളക്കിഴങ്ങുകളും തുല്യ ഭാഗങ്ങളിൽ അരിഞ്ഞശേഷം അവ വറക്കുകയും ചെയ്യുന്നു. ശരിയായി എണ്ണ അരിച്ചെടുത്ത ശേഷം ഉരുളക്കിഴങ്ങ് പരത്താൻ മഗ്ഗിന്റെ പിൻഭാഗം ഉപയോഗിക്കുന്നു.
അവയെല്ലാം പരത്തിയതിന് ശേഷം ജെയ്ക്ക് ഉരുളക്കിഴങ്ങുകൾ രണ്ടാമതും വറുക്കാൻ എണ്ണയിലേക്കിട്ടു. ഉരുളക്കിഴങ്ങ് തയ്യാറായ ശേഷം അടുത്ത ഘട്ടം മസാല തയ്യാറാക്കലാണ്. ഇതിനായി മഞ്ഞൾ, മുളകുപൊടി, ജീരകം പൊടിച്ചത്, മല്ലിയില, ഗരം മസാല, ആംചൂർ പൊടി, ഉണക്കമുളക്, ഉപ്പ് എന്നിവ ജെയ്ക്ക് മിക്സ് ചെയ്യുന്നു.
എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങുകൾ മസാലയുമായി യോജിപ്പിച്ചു. ആലു തുക് അരിഞ്ഞ മല്ലിയിലയും നാരങ്ങയും കൊണ്ട് അലങ്കരിച്ച ശേഷം അവൻ അത് രുചിച്ച് നോക്കുകയും ചെയ്യുന്നു.
വീഡിയോ ഇതുവരെ 2.4 മില്യൺ വ്യൂസ് നേടി. നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ജേക്കിന്റെ കഴിവുകളെ അഭിനന്ദിച്ചു കമന്റിട്ടു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക