സോചി: യുക്രെയ്നിൽനിന്നു ധാന്യക്കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള ചർച്ചയ്ക്കു റഷ്യ സന്നദ്ധമാണെന്ന് പ്രസിഡന്റ് പുടിൻ. തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐക്യരാഷ്ട്രസഭയും തുർക്കിയും മുൻകെയെടുത്തുണ്ടാക്കിയ ഉടന്പടിയിൽനിന്നു ജൂലൈയിൽ റഷ്യ പിന്മാറിയത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ. ഉടന്പടി പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കാണ് എർദോഗൻ റഷ്യയിലെത്തിയിരിക്കുന്നത്.
റഷ്യൻ ഭക്ഷ്യവസ്തുക്കളുടെയും വളത്തിന്റെയും കയറ്റുമതി തടസപ്പെടുത്തില്ലെന്ന വാഗ്ദാനം പാലിക്കാൻ പാശ്ചാത്യർ തയാറായാൽ റഷ്യ വീണ്ടും ഉടന്പടിയുടെ ഭാഗമാകുമെന്ന് പുടിൻ വ്യക്തമാക്കി.
ഇതിനിടെ പുടിൻ-എർദോഗൻ ചർച്ച ആരംഭിക്കുന്നതിനു മുന്പായി റഷ്യൻ സേന യുക്രെയ്നിലെ തുറമുഖങ്ങളിൽ ആക്രമണം നടത്തുകയുണ്ടായി.