മോസ്കോ: യുക്രെയിന് ആയുധസഹായം നൽകുന്ന പടിഞ്ഞാറന് രാജ്യങ്ങള്ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്.
പടിഞ്ഞാറന് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആണവാക്രമണം നടത്തുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. യുക്രെയിൻ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു റഷ്യയുടെ നീക്കം.
യുകെ നല്കിയ ക്രൂയിസ് മിസൈലുകള് ഉപയോഗിച്ചാണ് യുക്രെയ്ൻ തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്നതെന്നാണ് പുടിന്റെ ആരോപണം. ആക്രമണം രൂക്ഷമായതിനു പിന്നാലെ പുടിന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
യുഎസും യുകെയും യുക്രെയിന് അത്യാധുനിക ആയുധങ്ങള് നല്കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പുടിന് പറഞ്ഞു.