ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിൽനിന്ന് 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം.
പോളണ്ടിൽനിന്നുള്ള ആദ്യ വിമാനം ഉൾപ്പെടെ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.
യുക്രെയ്ൻ ദൗത്യത്തിന്റെ ഭാഗമായ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക.
യുക്രെയ്ൻ വ്യോമാതിർത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെയാണ് രക്ഷാദൗത്യം നടക്കുന്നത്.