കീവ്: യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവിനെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പുറത്താക്കി. യുക്രെയ്ൻ സ്റ്റേറ്റ് പ്രോപ്പർട്ടി ഫണ്ട് തലവൻ റസ്റ്റെം ഉമെറോവിനെ മിസ്റ്റർ റെസ്നിക്കോവിന്റെ പിൻഗാമിയായി സെലെൻസ്കി നാമനിർദ്ദേശം ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിൽ പുതിയ സമീപനങ്ങൾക്കുള്ള സമയമാണിതെന്ന് പ്രസിഡന്റ് സെലെൻസ്കി രാത്രി കീവിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്ത്രാലയത്തിന് പുതിയ സമീപനങ്ങളും ആശയവിനിമയത്തിന്റെ മറ്റ് രൂപങ്ങളും ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2021 നവംബർ നാലിനാണ് റെസ്നിക്കോവ് പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുന്നത്. 2022 ഫെബ്രുവരിയിലാണ് റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നത്.