ലണ്ടൻ: യുക്രെയ്നിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടർക്ക് സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈമാറി ഇംഗ്ലീഷ് ഫുട്ബോള് ഇതിഹാസം ഡേവിഡ് ബെക്കാം.
ഖാർകിവിലെ റീജിയണൽ പെരിനാറ്റൽ സെന്റർ മേധാവി ഐറിനയ്ക്കാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈമാറിയതെന്ന് ബെക്കാം വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഫേസ്ബുക്കിൽ 56 മില്യണും ഇൻസ്റ്റഗ്രാമിൽ 71.5 മില്യണും ഫോളോവേഴ്സ് ബെക്കാമിനുണ്ട്.യുക്രെയ്നിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഐറിനയും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്റ്റോറികൾ പങ്കുവയ്ക്കാൻ തന്റെ സോഷ്യൽ മീഡിയ ചാനലുകൾ കൈമാറുകയാണ്.
യുണിസെഫിനെയും ഐറിനയെ പോലുള്ളവരെയും സഹായിക്കണമെന്നും ഡോണേഷൻ ലിങ്ക് അടക്കം പങ്കുവച്ചുകൊണ്ട് ബെക്കാം പറഞ്ഞു.