ചെന്നൈ: യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ യുക്രെയ്നിലുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. പഠനം പുനരാരംഭിക്കാനുള്ള അവസരം നല്‍കാമെന്ന് റഷ്യ അറിയിച്ചു.
ഇരുരാജ്യങ്ങളിലെയും മെഡിക്കല്‍ സിലബസ് ഒന്നാണ്. ഈ സാഹചര്യത്തിലാണ് സഹായം വാഗ്ദാനം ചെയ്ത് റഷ്യ രംഗത്തെത്തിയത്.
യുക്രെയ്നിലെ ഭൂരിഭാഗം ആളുകളും റഷ്യന്‍ ഭാഷയാണ് സംസാരിക്കുന്നത്. റഷ്യന്‍ ഭാഷ അറിയാവുന്നവരെ രാജ്യത്തേക്ക് ഏറ്റവും സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലെഗ് അവ്ദേവ് ചെന്നൈയില്‍ അറിയിച്ചു.
റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവനുമായി ഇന്ത്യയിലേക്ക് മടങ്ങി വന്നത്.