സുമി(യുക്രെയ്ൻ): സമാധാന ചർച്ചകൾക്കിടെ വടക്കൻ ഉക്രേനിയൻ നഗരമായ സുമിയുടെ ഹൃദയഭാഗത്ത് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു റഷ്യ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ടു മിസൈലുകൾ നഗരത്തിൽ പതിച്ചു. ഈ വർഷം യുക്രെയ്നിൽ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ആക്രമണം സംബന്ധിച്ച് മോസ്കോയ്ക്കെതിരേ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം വേണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ആക്രമണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.