റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്കി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന് വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി.
യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ഒരു യുക്രൈന് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
യുക്രൈന് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലെന്‍സ്കി ആഗ്രഹിക്കുന്നുവെന്ന് ജപറോവ പറഞ്ഞു.
ആഗോള നേതാവെന്ന നിലയിലും ജി20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് യുക്രൈനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീവ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യന്‍ ഇടപെടല്‍ വേണമെന്ന് സെലന്‍സ്കി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാളിമിര് പുടിനോട് ആവശ്യപ്പെട്ടിരുന്നു.