കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ 73 പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയിൽ റസിഡൻഷ്യൽ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ്ലൈനുകളുമുള്ള മേഖലകളിലാണ് വ്യോമാക്രമണം ഉണ്ടായത്.
2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിൽനിന്ന് ഇസ്കന്ദർ മിസൈലുകളാണ് ഒഡെസയെ ലക്ഷ്യമാക്കി റഷ്യ അയച്ചതെന്നു സിറ്റി അധികൃതർ പറഞ്ഞു. റക്ഷ്യയുടെ ആക്രമണം ഹീനമായ നടപടിയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.