ഉ​ക്രൈ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ലെ പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് വാ​ങ്ങി​ന​ൽ​കാം; കൊ​ല്ലം​കാ​ര​ന് ന​ഷ്ടം 15 ല​ക്ഷം; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ഉ​ക്രൈ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​തി​ന​ഞ്ചേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

കോ​റോം മു​ത്ത​ത്തി​യി​ലെ പി.​ ആ​കാ​ശ് ബാ​ബു​വി​ന്‌​വേ​ണ്ടി പി​താ​വ് സു​ധീ​ര്‍ ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ല്ലം കി​ളി​ക്കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ് മു​ഹ​മ്മ​ദ്, ഷ​ജാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2021 ജൂ​ണ്‍ 28 നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ക്രൈ​യി​നി​ലെ വി​എ​ന്‍ ക​ര്‍​സെ​യ്ന്‍ ഖോ​ര്‍​കി​വ് നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ 2020 മു​ത​ല്‍ 2026 വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു.

ഫീ​സ് ഒ​ന്നി​ച്ച​ട​ച്ചാ​ല്‍ ര​ണ്ടാം വ​ര്‍​ഷം മു​ത​ല്‍ ആ​റാം​വ​ര്‍​ഷം വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം കി​ളി​ക്കൊ​ല്ലൂ​രു​ള്ള മേ​ക്ക് വേ ​ഇ​ഡ്യു​ക്കേ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം മു​ഖേ​ന പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​വ​ഴി 15,75,000 രൂ​പ സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ല്‍, എ​തി​ര്‍​ക​ക്ഷി​ക​ളാ​യ കൊ​ല്ല​ത്തെ സ്ഥാ​പ​ന​യു​ട​മ​ക​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ​ണ​മ​ട​ക്കാ​തേ​യും പ​ണം തി​രി​ച്ച് ന​ല്‍​കാ​തേ​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment