അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ത്താം ദി​നം; മരിയുപോൾ നഗരം തകർത്തു; കീവിലും ഖാർകീവിലും സുമിയിലും റഷ്യ ആഞ്ഞടിക്കുന്നു


കീവ്: അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ത്താം ദി​ന​ത്തി​ലും ആ​ക്ര​മ​ണം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​ണ് റ​ഷ്യ.
മ​രി​യു​പോ​ൾ ന​ഗ​രം റ​ഷ്യ​ൻ സേ​ന പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കീ​വി​ലും ഖാ​ർ​കീ​വി​ലും സു​മി​യി​ലും തു​ട​ർ​ച്ച​യാ​യി ഷെ​ല്ലാ​ക്ര​മ​ണം ഉ​ണ്ടാ​യി.റ​ഷ്യ​ൻ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ എ​ന​ർ​ഹോ​ദാ​ർ ന​ഗ​ര​ത്തി​ലു​ള്ള സ​പ്പോ​റി​ക്ഷ്യ ആ​ണ​വ​നി​ല​യ​ത്തി​ന് നേ​രേ വെ​ടി​യു​തി​ർ​ത്ത​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ റ​ഷ്യ ത​ള്ളി. കൂടുതൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തയാറെടുപ്പുകൾ റഷ്യ നടത്തുന്നതായി യുഎസ് ആരോപിക്കുന്നു.

രൂക്ഷ വിമർശനം
യു​ക്രെ​യ്നി​ൽ വ്യോ​മ​ നി​രോ​ധ​ന മേ​ഖ​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ നാ​റ്റോ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി.

റ​ഷ്യ​ൻ മി​സൈ​ലു​ക​ളി​ൽ നി​ന്നും യു​ദ്ധ വി​മാ​ന​ങ്ങ​ളി​ൽ നി​ന്നും യുക്രെയ്ന്‍റെ വ്യോ​മ​ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു യുക്രെയ്ൻ നാ​റ്റോ​യോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച​ത്.

എന്നാൽ യുക്രെ യ്ൻ ആ​വ​ശ്യം നാറ്റോ ത​ള്ളി​. നാറ്റോയുടെ തീരുമാനത്തെ യു.​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പി​ന്തു​ണ​ച്ചു.

‘നോ ​ഫ്ളൈ സോ​ണ്‍’ കൊ​ണ്ട് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത് യുക്രെയ്ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ നാ​റ്റോ​യു​ടെ വി​മാ​ന​ങ്ങ​ൾ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ളെ വെ​ടി​വെ​ച്ചി​ടു​ക എ​ന്നാ​ണ്. അ​ത് യൂ​റോ​പ്പി​ലേ​ക്ക് ത​ന്നെ പ​ട​രു​ന്ന ഒ​രു യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ക്കും- ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

യുക്രെയ്ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച നാ​റ്റോ​യു​ടെ തീ​രു​മാ​ന​ത്തെ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചു. ‘നോ ​ഫ്ളൈ സോ​ണ്‍’ സ്ഥാ​പി​ക്കാ​നു​ള്ള അ​ഭ്യ​ർ​ത്ഥ​ന നാ​റ്റോ നേ​തൃ​ത്വം ത​ള്ളി​യ​തോ​ടെ യുക്രെയ്ൻ ന​ഗ​ര​ങ്ങ​ൾ​ക്കും ഗ്രാ​മ​ങ്ങ​ൾ​ക്കും മേ​ൽ റ​ഷ്യ​ക്ക് കൂ​ടു​ത​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​നു​ള്ള പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.- സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

യുക്രെയ്​നി​ലെ സ​പ്പോ​രി​ഷ്യ ആ​ണ​വ നി​ല​യം റ​ഷ്യ​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ‘ആ​ണ​വ ഭീ​ക​ര​ത’​യെ​ന്നാ​ണ് സെ​ല​ൻ​സ്കി വി​ശേ​ഷി​പ്പി​ച്ച​ത്.

റ​ഷ്യ​യു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചാ​ൽ യുക്രെയ്നു മായി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണെ​ന്നാ​ണ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ അ​റി​യി​ച്ച​ത്.

യുക്രെയ്നി​ലെ ന​ഗ​ര​ങ്ങ​ളി​ൽ നടന്ന ബോം​ബാ​ക്ര​മ​ണ​ങ്ങ​ളെ പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ളേ​യും പു​ടി​ൻ ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത്ത​രം പ്ര​ച​ാര​ണ​ങ്ങ​ൾ അജണ്ടയുടെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ന് കൂടിക്കാഴ്ച
യുഎ​സ് സെ​ന​റ്റ​ർ​മാ​രു​മാ​യി ഇ​ന്ന് സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വീ​ഡി​യോ കോ​ൾ വ​ഴി​യാ​യി​രി​ക്കും​ ഈ മീ​റ്റിം​ഗെ​ന്ന് യുക്രെയ്ൻ എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തി​നി​ടെ, വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം വ​ട്ട ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം, റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മൂ​ന്നാം വ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​ണ് യുക്രെയ്ൻ.

വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ത്യ
യുക്രെയ്നിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ വേണ്ടിയാണ് ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment