കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി റഷ്യ യുടെ ആക്രമണത്തെ ഭയന്ന് രാജ്യം വിട്ടെന്ന് പ്രചാരണം. തക്ക മറുപടിയുമായി സെലൻസ്കി രംഗത്ത്.കീവിലെ തന്റെ ഓഫീസിലിരുന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി വ്യാജപ്രചാരണങ്ങ ൾക്ക് മറുപടി നൽകിയിരിക്കുന്നത്.
താനൊരിടത്തേക്കും ഒളിച്ചോടിയിട്ടില്ല. ഇപ്പോഴും താൻ തന്റെ ഒാഫീസിലുണ്ട്-സെലൻസ്കി പറയുന്നു.അതേസമയം, റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതൽ സെലൻസ്കി എവിടെയാണെന്നുള്ളത് അതീവ രഹസ്യ മാണ്.
സെലൻസ്കി രാജ്യം വിട്ടെന്ന തരത്തിൽ വ്യാജപ്രചാര ണങ്ങൾ വരുന്പോഴെല്ലാം താൻ രാജ്യം വിട്ടിട്ടില്ലെന്ന വാദവുമായി സെലൻസ്കി സോഷ്യൽമീഡിയയിലൂടെ രംഗത്തുവരാറുണ്ട്.ഫെബ്രുവരി 24 മുതൽ അദ്ദേഹത്തിന്റെ സ്ഥാനം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, റഷ്യൻ ആക്രമണം തടയാൻ യുക്രെയ്നിനു മുകളിലുള്ള അവരുടെ ആകാശത്ത് ഒരു നോ ഫ്ലൈ സോണ്‍ ആവശ്യമാണെന്ന് സെലെൻസ്കി പറഞ്ഞു.
‘ധീരരായ അമേരിക്കൻ സൈനികർ’ സഹായിക്കാൻ ഇന്നല്ല െങ്കിൽ നാളെ തയ്യാറാവുമെന്നതിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ യുക്രെയ്നിനെ പ്രത്യക്ഷത്തിൽ സഹായിക്കാൻ യുഎസ് തയാറായാൽ അവരെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിൽനിന്ന് സെലൻസ്കി ഒഴിഞ്ഞുമാറി.
പുടിൻ ഒരു യുദ്ധക്കുറ്റവാളിയാണോ എന്ന ചോദ്യത്തിന്, നമ്മുടെ നാട്ടിലേക്ക് വന്ന എല്ലാ ആളുകളും, ഇതിനായി ഉത്തരവുകൾ നൽകിയവരും, വെടിയുതിർത്ത എല്ലാ സൈനികരും കുറ്റക്കാരാണെന്ന് സെലെൻസ്കി പറഞ്ഞു.
ഹോളിവുഡ് സിനിമകളിലെ പോലെ യുദ്ധത്തിന്റെ അവസാനം രാജ്യത്തിന് സന്തോഷകരമായ നിമിഷമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂറ് വ്യക്തമാക്കി ചെെന
യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനിടയിലും റഷ്യയോടുള്ള അടുത്ത ബന്ധം വ്യക്തമാക്കി ചൈന.റഷ്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പാർട്ണർ ആണെന്നാണ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി പറഞ്ഞത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കാനും അദ്ദേഹം വിസമ്മതിച്ചു.റഷ്യയുമായുള്ള തങ്ങളുടെ ബന്ധം ‘ലോകത്തിലെ തന്നെ ഏറ്റവും നിർണായകമായ ഉഭയകക്ഷി ബന്ധങ്ങളിലൊന്നാ’ണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം ഇരുന്പുദണ്ഡ് പോലെ ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്ക് മേൽ വിവിധ തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോഴും ചൈന അതിൽ നിന്നും വിട്ടുനിന്നിരുന്നു.
ഉപരോധം പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമേ ചെയ്യൂ എന്നായിരുന്നു ചൈനീസ് നിലപാട്.ബീജിങ് വിന്റർ ഒളിംപിക്സിന്റെ സമയത്ത് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ ബീജിങ്ങിൽ വെച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കൂടിക്കാഴ്ച നടത്തിയിരുന്നു.