ലണ്ടന്‍: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി കഴിച്ച ഇന്ത്യന്‍ ബര്‍ഫിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളില്‍ ആഘോഷമായി.
സെലന്‍സ്കിക്കു വേണ്ടി ബര്‍ഫിയുണ്ടാക്കിയത് നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഋഷി സുനകിന്റെ അമ്മ ഉഷ സുനക് ആണ് പാചകക്കാരി.
ഋഷി സുനകിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബര്‍ഫിയുടെ വിശേഷങ്ങൾ സുനക് തന്നെ വീഡിയോയിൽ പറയുന്നു.
തന്റെ അമ്മയുണ്ടാക്കിയ ഇന്ത്യന്‍ മധുരപലഹാരം തനിക്കു വളരെ പ്രിയപ്പെട്ടതാണെന്നും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബര്‍ഫി അദ്ദേഹത്തിനു നല്‍കിയെന്നും സെലന്‍സ്കിക്ക് ഇന്ത്യന്‍ മധുരപലഹാരം വളരെയധികം ഇഷ്ടപ്പെട്ടെന്നും ഋഷി പറയുന്നു.
താന്‍ തയാറാക്കിയ ബര്‍ഫി സെലന്‍സ്കി കഴിച്ചതിലും പലഹാരം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിലും ഉഷ സുനകും സന്തോഷം പ്രകടിപ്പിച്ചു. ഉഷയുടെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.