യുക്രൈനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. റഷ്യയ്ക്കെതിരേ കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഉക്രൈന്കാര്.
സൈനികര്ക്കു പുറമെ സൈനിക പരിശീലനം നേടിയ യുവാക്കളും യുദ്ധരംഗത്തുണ്ട്. അത്തരമൊരാളാണ് 38 വയസുള്ള അലീസ എന്ന യുവതി.
യുദ്ധത്തെ കുറിച്ച് അലിസ സംസാരിക്കുമ്പോള് ഏഴുവയസ്സുള്ള മകന് ഇതൊന്നും അറിയാതെ കാര്ട്ടൂണ് കാണുകയായിരുന്നു.
സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് എത്ര വേദനാജനകമാണ്.യുക്രെയ്നില് നിന്നും കഴിഞ്ഞദിവസം മുതല് പുറത്തു വരുന്ന വാര്ത്തകള് ശുഭകരമല്ല.
മരണത്തോട് മുഖാമുഖം നില്ക്കുന്ന സന്ദര്ഭങ്ങളില് ജീവന് നിലനിര്ത്താനായി എന്തുവഴിയും മനുഷ്യര് സ്വീകരിക്കും.
ആയുധം കയ്യിലെടുക്കേണ്ടി വന്നാല്… അങ്ങനെയും പ്രതിരോധിക്കാന് ഒരുങ്ങുകയാണ് യുക്രെയ്ന് വനിതകള് ഉള്പ്പെടെയുള്ളവര്.
അലീസ സ്പോട്ട് ഷൂട്ടിംഗ് ആസ്വദിക്കുന്നയാളാണ്. കഴിഞ്ഞ വര്ഷം ഒരു പ്രാദേശിക ഡിഫന്സ് യൂണിറ്റില് ചേര്ന്ന് യുദ്ധവൈദഗ്ധ്യം നേടിയിരുന്നു.
ഇപ്പോള് റഷ്യയോട് പ്രതിരോധിക്കാനായി അഭ്യസിച്ച യുദ്ധമുറകള് പ്രയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അലീസ.
യുക്രെയ്നില് റഷ്യന് അധിനിവേശം തുടരുന്നതിനിടെയാണ് അലീസ യുദ്ധത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിക്കുന്നത്. ‘ജനങ്ങള് മരിച്ചു വീഴുന്നു. ഇത് വളരെ ഭയാനകമായ അവസ്ഥയാണ്.
സ്വന്തം ജീവിതം മാത്രമല്ല. ഏഴു വയസ്സുള്ള മകന്റെ ജീവന് കൂടി അപായത്തിലാണ്. തീര്ച്ചയായും അവന് വേദനയുണ്ടാകുമെന്ന യാഥാര്ഥ്യം ഞാന് മനസ്സിലാക്കുന്നു.
അയല്രാജ്യത്തിന്റെ വിഡ്ഢിത്തമാണ് ഇത്. ഇനി ഒരിക്കലും അയല് രാജ്യം ഞങ്ങളുടെ സഹോദരരാജ്യമാകില്ല.’ റോയ്റ്റേഴ്സിനു നല്കിയ അഭിമുഖത്തില് അലിസ പറയുന്നു. യുക്രെയ്ന് തലസ്ഥാനമായ കീവിലാണ് അലിസയും മകന് തൈമുറും ഉള്ളത്.
ഒന്നരവര്ഷം മുന്പാണ് അലിസ ഡിഫന്സ് യൂണിറ്റില് പരിശീലനം ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും നിരവധി പുതിയ ആളുകള് പരിശീലന കേന്ദ്രത്തില് എത്തിയിരുന്നതായും അലിസ പറഞ്ഞു.
വീട്ടില് സൂക്ഷിച്ചിരുന്ന രണ്ടു ചെറിയ തോക്കുകള് ഉപയോഗിച്ച് കഴിഞ്ഞ വാരാന്ത്യത്തിലും അലിസ പരിശീലനത്തിനു പോയിരുന്നു.
തോക്ക് ഉപയോഗിക്കുന്നതില് തനിക്ക് അടിസ്ഥാന പരിശീലനമെങ്കിലും ഉണ്ടെന്നത് ആശ്വാസകരമാണെന്നും അലിസ പറയുന്നു.
‘ദൈവം വിലക്കിയ യുദ്ധമാണ് ഇത്. സുരക്ഷിതമല്ലാത്ത ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുന്നത് എങ്ങനെ എന്ന് എനിക്കറിയാം. ആക്രമണത്തില്പ്പെട്ടാല് എന്തു ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം. തൈമൂറിനെയും സുഹൃത്തുക്കളെയും ആക്രമണത്തില് നിന്ന് എങ്ങനെ രക്ഷിക്കണമെന്നും എനിക്കറിയാം. ‘അലിസ വ്യക്തമാക്കുന്നു.
സൈബര് സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ് അലിസ ജോലി ചെയ്യുന്നത്. ഒരു മോട്ടോര്സൈക്കിള് ആരാധികയായ അലിസ 50 രാജ്യങ്ങള് സന്ദര്ശിച്ചിട്ടുണ്ട്.
പ്രവൃത്തി ദിനങ്ങളുടെ അവസാനത്തില് വിശ്രമം അനിവര്യമാണെങ്കിലും അലിസ അത് കാര്യമാക്കറില്ല. അന്ന് പരിശീലനത്തിനായി പോകും. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് യുക്രൈനില് നിന്ന് പുറത്തു വരുന്നത്…