പീരുമേടിന് സമീപം മുപ്പത്തിയഞ്ചാംമൈല്‍ ബോയിസ് തോട്ടത്തില്‍ ആകാശത്തുനിന്ന് അജ്ഞാതവസ്തു ഭൂമിയില്‍ പതിച്ചു. ഇത് ഉല്‍ക്കയാണെന്നാണ് വിദഗ്ധരുടെ നിഗമനം. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഇവിടെ ഓട്ടോ ഡ്രൈവറായ പി.വി. ജോസഫാണ് അജ്ഞാതവസ്തു താഴേക്ക് വീഴുന്നത് കണ്ടത്. ഉടന്‍തന്നെ പെരുവന്താനം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സാധനം സ്റ്റേഷനിലേക്ക് മാറ്റി. പതിച്ച വസ്തുവിന് എട്ടു സെന്റിമീറ്റര്‍ വീതിയും അഞ്ച് സെന്റിമീറ്റര്‍ നീളവുമുണ്ട്. ഏകദേശം 1085 ഗ്രാം തൂക്കവുമുണ്ട്.
പീരുമേട്ടില്‍ ആകാശത്തുനിന്ന് അജ്ഞാത വസ്തു ഭൂമിയില്‍ പതിച്ചു, ഒരു കിലോയിലധികം ഭാരമുള്ള കല്ലു പോലുള്ള വസ്തു പോലീസ് സ്റ്റേഷനില്‍, ആകാംക്ഷയോടെ മുപ്പത്തിയഞ്ചാം മൈലുകാര്‍
