നടനും കോമഡി താരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് വധു. സാലിഗ്രാം ഉമാ മഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി താരങ്ങൾ ദന്പതികൾക്ക് ആശംസകളറിയിച്ചു.
താരത്തിന്റെ രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദ്രജിത്തും സൂര്യജിത്തും. ആദ്യ ഭാര്യ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.