തൃശൂർ: കണ്ണു നനയിച്ച് ഉള്ളി വില. മാർക്കറ്റിൽ പച്ചക്കറിയിനങ്ങൾക്ക് വില അൽപ്പം കുറവുണ്ടെങ്കിലും ഉള്ളിവില 120 രൂപയായി.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുമുന്പ് നൂറിൽ താഴെയായിരുന്ന ഉള്ളിവിലയാണ് കുതിച്ചുയർന്നത്.
സബോളയ്ക്കും വില വർധിച്ചിട്ടുണ്ട്. 40 രൂപയുണ്ടായിരുന്ന സബോള 50 രൂപവരെയായി.
ബീൻസ് ഉൾപ്പടെയുള്ള പയർ എന്നിവയക്കു കഴിഞ്ഞയാഴ്ച്ച 50 രൂപയായിരുന്നത് ഈ ആഴ്ച്ച 35 ആയി കുറഞ്ഞിട്ടുണ്ട്.
തക്കാളിക്കും വിലക്കുറവുണ്ട്. 20 രൂപയ്ക്കു ലഭിച്ചിരുന്ന ചിര കെട്ടിനു 10 രൂപയ്ക്കു ലഭിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണം മാറി പച്ചക്കറികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെയാണ് പെട്രോൾ-ഡീസൽ വിലവർധനവിലും പച്ചക്കറിക്കു വില കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.