ഹൈദരാബാദ്: ആന്ധപ്രദേശിലെ വിസിയാനഗരിൽ ഉള്ളി വിൽപ്പന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റു. വിസിയാനഗരിലെ ചിപ്പുരുപ്പള്ളി ടൗണിലെ കാർഷിക വിപണന കേന്ദ്രത്തിലാണ് സംഭവം.
സബ്സിഡി നിരക്കില്‍ ഉള്ളി വിൽപ്പന നടത്തുന്ന വിവരമറിഞ്ഞ് ജനക്കൂട്ടം എത്തിയതിനെ തുടർന്ന് തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. 25 രൂപയ്ക്കാണ് ആന്ധ്രാ സര്‍ക്കാര്‍ ഇവിടെ ഉള്ളി വില്‍ക്കുന്നത്.
വീട്ടമ്മമാര്‍ മതില് ചാടിക്കടക്കുന്നതിന്റേയും ഗേറ്റ് തകര്‍ത്ത് അകത്തുകയറുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വൃദ്ധൻ മറിഞ്ഞു വീഴുന്നതും കാണാം.
Stampede like situation at Govt run Onion retail counter selling ’precious’ vegetable on subsidies rate Vizianagaram with consumers rushing to grab the opportunity. onions being sold at Rs 95/kg in retail markets, while govt is proving it at Rs 25 per kg. #AndhraPradesh pic.twitter.com/RLce1INBni
— Aashish (@Ashi_IndiaToday) December 5, 2019