പാലക്കാട് : വനംവകുപ്പ് നിഷ്കർഷിക്കുന്ന ആരോഗ്യ പരിശോധന നടത്താത്ത ആനകളെ ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്കും വിലക്കാൻ തീരുമാനിച്ചു. ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ അഡീഷണ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിട്ടറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
കൊല്ലം നടുവത്തളം ശിവൻ എന്ന നാട്ടാനയെ അഞ്ച് മാസത്തേക്ക് ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്ക് പങ്കെടുക്കുന്നതിനും വിലക്കാനും തീരുമാനിച്ചു. മുതലമട നെണ്ടകീഴായ കണ്ടൻചിറ ക്ഷേത്രത്തി ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ചിറക്കര ശ്രീരാം , നന്തിലത്ത് ഗോപാലകൃഷ്ണൻ , നായരന്പലം രാജശേഖരൻ എന്നീ ആനകളെ ഫിറ്റ്നസ് ഉറപ്പാക്കിയതിന് ശേഷമേ ജില്ലയിൽ എഴുന്നള്ളിക്കാൻ അനുവദിക്കൂവെന്നും യോഗത്തിൽ തീരുമാനമായി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.