ഉലുവ കഴിച്ചാൽ..! ഹൃദയത്തിനെ കാക്കും, വിളർച്ചമാറ്റും, ഷുഗറിനെ വരുതിയിലാക്കും;  കയ്പ്പൻ ഉലുവയുടെ ഗുണങ്ങളറിയാം…


ഉ​ലു​വ​യ്ക്കു ക​വ​ർ​പ്പാ​ണെ​ങ്കി​ലും വി​ഭ​വ​ങ്ങ​ൾ​ക്ക് അ​ത് ആ​സ്വാ​ദ്യ​മാ​യ രു​ചി​യും ഗ​ന്ധ​വും പ​ക​രു​ന്നു. പു​ളി​ശേ​രി(​മോ​രു​ക​റി) പ​ത​ഞ്ഞു​വ​രു​ന്പോ​ൾ അ​ടു​പ്പ​ത്തു​നി​ന്ന് വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നു​മു​ന്പ് അ​ല്പം ഉ​ലു​വാ​പ്പൊ​ടി കൂ​ടി ചേ​ർ​ത്താ​ൽ അ​തിന്‍റെ സ്വാ​ദ് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല. ക​ടുകു വ​റു​ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ ചേ​ർ​ത്താ​ലും മ​തി​യാ​കും. ഇ​ഡ്ഡ​ലി​ക്കും ദോ​ശ​യ്ക്കും മാ​വ​ര​യ്ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ കൂ​ടി ചേ​ർ​ത്ത​ാ​ൽ രുചിയേറും. മീ​ൻ​ക​റി, സാ​ന്പാ​ർ, തീ​യ​ൽ എ​ന്നി​വ​യ്ക്കും ഉ​ലു​വ പ​ക​രു​ന്ന രു​ചി​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഒ​ന്നു​മി​ല്ല.

നീരുകുറയ്ക്കാൻ ഉലുവ
പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​ന്പ്, പൊട്ടാ​സ്യം, ലൈസിൻ, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ൻ​റി​സെ​പ്റ്റി​ക്, ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. നീ​രും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ സ​ഹാ​യ​കം.

മുടിയഴകിന്
മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​ന്ന​തി​നും ഉ​ലു​വ സ​ഹാ​യ​കം. കു​തി​ർ​ത്ത ഉ​ലു​വ ന​ന്നാ​യി അര​ച്ചു വ​യ്ക്കു​ക. ആ​ദ്യം അ​ല്പം വെ​ളി​ച്ചെ​ണ്ണ ത​ല​യി​ൽ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം നേ​ര​ത്തേ ത​യാ​റാ​ക്കി​യ ഉ​ലു​വ പേ​സ്റ്റ് ത​ല​യി​ൽ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ത​ല ക​ഴു​ക​ണം. മു​ടി​കൊ​ഴി​ച്ചി​ൽ അ​ക​റ്റാം.

ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​തും ന​ല്ല​ത്. ഉ​ലു​വ​യി​ല​ട​ങ്ങി​യ പ്രോട്ടീ​നു​ക​ൾ ​മു​ടി​വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം. താ​ര​ൻ അ​ക​റ്റു​ന്ന​തി​നും ഉ​ലു​വ കൊ​ണ്ട് ഒ​രു പ്ര​യോ​ഗ​മു​ണ്ട്. രാ​ത്രി മു​ഴു​വ​ൻ കു​തി​ർ​ത്തുവച്ച ഉ​ലു​വ ന​ന്നാ​യ​ര​ച്ചു കു​ഴ​ന്പു രൂ​പ​ത്തി​ലാ​ക്കി ത​ലയിൽ പു​രട്ടു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ഴു​കി​ക്ക​ള​യാം. മു​ന്പു പ​റ​ഞ്ഞ പ്ര​കാ​രം ത​യാ​റാ​ക്കി​യ ഉ​ലു​വ​പേ​സ്റ്റ് തൈ​രി​ൽ ചാ​ലി​ച്ചും ത​ല​യി​ൽ പു​രട്ടാം.

ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ക​ഴു​കി​ക്ക​ള​യു​ക. താ​ര​നും ത​ല​യോട്ടി​യി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ​ന്പ​ക​ട​ക്കും. അ​കാ​ല​ന​ര ത​ട​യാ​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​ ചേർത്തു മൂ​പ്പി​ച്ച വെ​ളി​ച്ചെ​ണ്ണ ത​ല​യി​ൽ തേ​ച്ചു പി​ടി​പ്പി​ക്കു​ക. അ​ടു​ത്ത ദി​വ​സം ക​ഴു​കി​ക്ക​ള​യു​ക. അ​കാ​ല​ന​ര ത​ട​യാ​ൻ അ​തു ഗു​ണ​ക​ര​മ​ത്രേ.

ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.എ​ന്നാ​ൽ പ്ര​മേ​ഹ​ത്തി​ന് അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഉ​ലു​വ ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ന്ന​തി​നു​മു​ന്പ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ട​ണം. മ​രു​ന്നും ഉ​ലു​വ​യും ഒ​ന്നു​ചേ​ർ​ന്നു ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് അ​മി​ത​മാ​യി കു​റ​യു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തു ഹൈ​പ്പോ ഗ്ലൈ​സീ​മി​യ​യ്ക്ക് ഇ​ട​യാ​ക്കും.

വിളർച്ച തടയാൻ
ഉ​ലു​വ​യി​ൽ ഇ​രു​ന്പ് ധാ​രാ​ളം. വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഇ​രു​ന്പ് അ​വ​ശ്യ​പോ​ഷ​ക​മാ​ണെ​ന്ന് അ​റി​യാ​മ​ല്ലോ. ഉ​ലു​വ​യു​ടെ ഇ​ല​യും ക​റി​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ര​ക്ത​ത്തി​ലേ​ക്ക് ഇ​രു​ന്പ് വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം (ആ​ഗി​ര​ണം)മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ക്കാ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളും ഒ​പ്പം ക​ഴി​ക്ക​ണം. പ്ര​സ​വം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. പാ​ലൂട്ടുന്ന സ്ത്രീ​ക​ൾ ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പാ​ലു​ത്പാ​ദ​നം കൂട്ടുന്ന​തി​നു സ​ഹാ​യ​കം. പ്രാ​യ​മേ​റി​യ സ​ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം.

ഷുഗർ വരുതിയിലാക്കാം
മ​രു​ന്നി​നൊ​പ്പം ഉ​ലു​വ കൂ​ടി ശീ​ല​മാ​ക്കി​യാ​ൽ ഷു​ഗ​ർ​നി​ല​യി​ലെ വ്യ​തി​യാ​നം എ​ത്ര​ത്തോ​ള​മെ​ന്ന് ഇ​ട​യ്ക്കി​ടെ ഷു​ഗ​ർ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്താം. ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന ഉ​ലു​വ​യു​ടെ അ​ള​വും ക്ര​മ​വും ഡോ​ക്ട​റു​ടെ​യും ഡ​യ​റ്റീ​ഷന്‍റെയും നി​ർ​ദേ​ശാ​നു​സ​ര​ണം സ്വീ​ക​രി​ക്കാം. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര അ​മി​ത​മാ​യി കൂ​ടാ​നും ആ​വ​ശ്യ​മാ​യ​തി​ൽ കു​റ​യാ​നും പാ​ടി​ല്ല. നി​യ​ന്ത്രി​ത​മാ​യി നി​ല​നി​ർ​ത്ത​ണം.

ഉലുവയിലെ നാരുകൾ
ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ൾ ഉ​ലു​വ​യി​ലു​ണ്ട്. ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ര​ക്ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന പ​ഞ്ച​സാ​ര​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​ന് നാ​രു​ക​ൾ സ​ഹാ​യ​കം. ഉ​ലു​വ​യി​ൽ അ​മി​നോ ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദ​നം കു​ട്ടുന്ന​തി​ന് അ​മി​നോ ആ​സി​ഡു​ക​ൾ ഗു​ണ​പ്ര​ദം. ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് ഏ​റെ കു​റ​ഞ്ഞ​താ​യി പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യിട്ടുണ്ട്.

ഹൃദയത്തിന്‍റെ കാവലാൾ
ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഉ​ലു​വ; ഒ​പ്പം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം.

ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണിട്ടു ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ബി​പി നി​യ​ന്ത്രി​ത​മാ​യാ​ൽ ഹൃ​ദ​യാരോഗ്യം സു​ര​ക്ഷി​തം. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നും കട്ടി​യാ​കു​ന്ന​തു ത​ട​യാ​നും സ​ഹാ​യ​കം. അ​ങ്ങ​നെ ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു.

ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ൽ​സ്യം, വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ​യും പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

അസിഡിറ്റിക്കു പ്രതിവിധി
മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. ആ​മാ​ശ​യ അ​ൾ​സ​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. നെ​ഞ്ചെ​രി​ച്ചി​ൽ, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ൽ ക​ല​ർ​ത്തി ആ​ഹാ​ര​ത്തി​നു മു​ന്പ് ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​ഭ​വ​ങ്ങ​ളി​ൽ ഉ​ലു​വാ​പ്പൊ​ടി ചേ​ർ​ക്കാം. പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ൻ, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച് ക​വി​ൾ​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.

കാൻസർ സാധ്യത കുറയ്ക്കുന്നു
വൃ​ക്ക​ക​ളി​ൽ കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തിന്‍റെ തോ​തു കു​റ​ച്ച് ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കാ​ൻ​സ​ർ ത​ട​യു​ന്ന​തിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതാ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൈ​ന​സ് പ്ര​ശ്ന​ങ്ങ​ൾ, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം.

അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത​കൊ​ഴു​പ്പിന്‍റെ‌ ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തു സാ​ധ്യ​മാ​കു​ന്ന​ത്: പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​ന്പ്, പൊട്ടാ​സ്യം, തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ൻ​റി​സെ​പ്റ്റി​ക്, ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

Related posts