രാ​ജ്യ​ത്തെ ചി​ന്ത​ക​ർ വി​ഷം​മു​റ്റി​യ പാമ്പുക​ൾ; ജെഎന്‍യു വി​ഷ​യ​ത്തി​ൽ ബി​ജെ​പി നേ​താ​വ് ഉ​മാ​ഭാ​ര​തിയുടെ പ്ര​തി​ക​ര​ണം 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ന്ത​ക​ർ വി​ഷം ചീ​റ്റു​ന്ന പാ​ന്പു​ക​ളാ​ണെ​ന്നു ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​യ ഉ​മാ​ഭാ​ര​തി. ജെഎന്‍യു സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു ഉ​മാ​ഭാ​ര​തി​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്ത് ചി​ല പ്ര​ത്യേ​ക​യി​നം പാ​ന്പു​ക​ളു​ണ്ടെ​ന്നും അ​വ​ർ കൊ​ടി​യ വി​ഷ​മു​ള്ള​വ​രാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു പ്ര​ത്യേ​ക ത​രം പാ​ന്പു​ണ്ട്. അ​വ​ർ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും കൊ​ടി​യ വി​ഷ​മു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗം ചി​ന്ത​ക​ർ, എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും വി​ഷം മു​റ്റി​യ ഇ​ന​ങ്ങ​ളാ​ണ്. ഇ​വ​ർ അ​ന്ത​രീ​ക്ഷം വി​ഷ​മ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ചി​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞു, ചി​ല​ത് ഉ​ട​ൻ പ​രി​ഹ​രി​ക്കും- ഉ​മാ​ഭാ​ര​തി പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും അ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ജെഎന്‍യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേു. അ​ധ്യാ​പ​ർ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ഇ​തേ​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts