ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്. നമ്മള്‍ മനസില്‍ കാണുന്നത് അവര്‍ മാനത്തു കാണും. ഉമ മഹേശ്വരിയെന്ന പെണ്‍കുട്ടിയും അത്തരത്തിലൊരാളാണ്. തന്റെ ചിത്രം അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ച യുവാവിന് ആ പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണിയാണ്. സിംഗപ്പൂര്‍ മെട്രോയിലാണ് സംഭവം നടന്നത്. ഫേസ്ബുക്കിന്റെ സഹായത്തോടെയാണ് ഉമ സൂരാജെന്ന യാത്രക്കാരന് നല്ലൊന്നാന്തരം പണി കൊടുത്തത്. ആ സംഭവം ഇങ്ങനെ-
ഉമ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. ഔട്ട്‌റാമില്‍നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഒരു സുഹൃത്തിനെ കാണാനുള്ള യാത്രയായിരുന്നു അത്. കോച്ചില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ബാക്കിയുള്ള സീറ്റുകള്‍ മുഴുവന്‍ ഒഴിഞ്ഞു കിടന്നിട്ടും അയാള്‍ എന്റെ എതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നു. പിന്നീട് ഫോണ്‍ എടുത്ത് എന്തോ കാണുകയാണെന്ന ഭാവത്തില്‍ ഇരുന്നു. മെട്രോയുടെ ജനാലയില്‍ഫോണിലെ ദൃശ്യങ്ങളുടെപ്രതിബിംബം കണ്ടപ്പോഴാണ് അയാള്‍ എന്റെ ദൃശ്യങ്ങളാണ് ഷൂട്ട് ചെയ്യുകയാണെന്ന് മനസിലായത്. അയാള്‍ എന്റെ വീഡിയോ എടുക്കുന്ന ദൃശ്യം ഞാന്‍ ഷൂട്ട് ചെയ്യുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു- ഉമ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മറ്റ് വീഡിയോകളും അയാളില്‍ നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചിട്ടുണ്ട്. പിടിയിലായ ആളുടെ പേര് സൂരജ് എന്നാണെന്നും എംപ്ലോയ്‌മെന്റ് പാസ് കൈവശമുള്ള ആളാണെന്നും പോലീസ് അറിയിച്ചതായും ഉമ പറയുന്നു. സംഭവത്തെ കുറിച്ചുള്ള ഉമയുടെ പോസ്റ്റ് 28000 ത്തില്‍ അധികം തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. 1700ല്‍ അധികം കമന്റുകള്‍ ലഭിച്ചിട്ടുമുണ്ട്. 59 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടത്.