പ​റ്റി​ക്കാ​നാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യ​രു​ത്..! കൃ​ഷി​ഭ​വ​നി​ൽ നി​ന്നും കി​ട്ടി​യ​ത് അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ഉ​മ വി​ത്ത്; ഉ​ത്പാ​ദ​ന ശേ​ഷി​യോ​ടെ വ​ള​ർ​ന്ന ക​ള​ക​ണ്ട് ഞെ​ട്ടി ക​ർ​ഷ​ക​ർ…

പാ​ല​ക്കാ​ട്: അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ഉ​മ നെ​ൽ വി​ത്തെ​ന്ന് പ​റ​ഞ്ഞ് കൃ​ഷി​ഭ​വ​നി​ൽ നി​ന്നും വാ​ങ്ങി​യ നെ​ൽ​വി​ത്ത് കൃ​ഷി ചെ​യ്ത​പ്പോ​ൾ പാ​ട​ത്ത് നി​റ​ഞ്ഞ​ത് അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ക​ള​ക​ൾ.

മ​ല​ന്പു​ഴ കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള തൂ​പ്പ​ള്ളം പാ​ട​ശേ​ഖ​ര​ത്തി​ലെ കൂ​ട്ടാ​ല വീ​ട്ടി​ൽ കെ.​കൃ​ഷ്ണ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ പൊ​ടി വി​ത​യാ​യി ന​ട​ത്തി​യ നെ​ൽ​വി​ത്താ​ണ് ക​തി​ര് നി​റ​യേ​ണ്ട പ്രാ​യ​ത്തി​ൽ ക​ള​യാ​യി മാ​റി​യ​ത്. നെ​ല്ല് മു​ള​ച്ച​പ്പോ​ൾ ത​ന്നെ നെ​ല്ലി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ള​ച്ച​ത് ക​ള​ക​ളാ​യി​രു​ന്നു.

പൊ​ള്ള ക​ള, ചേ​ങ്ങോ​ൽ, ത​വ​ട്ട, വ​രി തു​ട​ങ്ങി​യ​വ​യും പേ​ര​റി​യാ​ത്ത​തു​മാ​യ നി​ര​വ​ധി ക​ള​ക​ളാ​യി​രു​ന്നു കൃ​ഷി​യി​ട​ത്തി​ൽ. എ​ങ്കി​ലും അ​വി​ട​വി​ടെ​യാ​യി നെ​ൽ​ച്ചെ​ടി ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി എ​ല്ലാ​വ​രെ​യും വ​ള​രാ​ൻ അ​നു​വ​ദി​ച്ചു.

ക​ണ്ട​ങ്ങ​ളെ​ല്ലാം പാ​ട​ശേ​ഖ​ര​ത്തി​ന് ന​ടു​വി​ലാ​യ​തി​നാ​ൽ ട്രാ​ക്ട​ർ ഇ​റ​ക്കി ന​ശി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ല്ലെ​ന്ന് കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പാ​ട​ശേ​ഖ​ര​ത്തി​ലെ മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ നെ​ല്ല് ക​തി​ര് വ​ന്ന് നി​ര​ന്ന​പ്പോ​ൾ ത​ന്‍റെ ക​ണ്ട​ങ്ങ​ളി​ൽ പൂ​വി​ട്ടു നി​ര​ന്ന​ത് പ​ല​യി​നം ക​ള​ക​ളാ​യി.

ഇ​ത്ത​ര​ത്തി​ൽ നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക​ള വ​ന്ന് മൂ​ടി​യ​ത്.40 കി​ലോ തൂ​ക്കം വ​രു​ന്ന മൂ​ന്ന് ചാ​ക്കു​ക​ളാ​ണ് വാ​ങ്ങി​യ​ത്. വ​ള​വും കീ​ട​നാ​ശി​നി​ക​ളും ന​ല്ല പ​രി​ച​ര​ണ​വും ഉ​ണ്ടാ​യാ​ൽ അ​ത്ഭു​ത​വി​ള​വു​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നാ​ണ് കൃ​ഷ്ണ​ൻ വേ​ദ​ന​യോ​ടെ പ​റ​യു​ന്ന​ത്.

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും മ​റ്റും തെ​ങ്ങി​ൻ​തൈ കൊ​ണ്ടു​വ​ന്ന് അ​തി​ന് കേ​ര​ള​ത്തി​ലെ തെ​ങ്ങു​ക​ളു​ടെ ഓ​മ​ന​പേ​രി​ട്ട് വി​ളി​ച്ച് ച​തി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ് നെ​ൽ​വി​ത്തി​ലും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഗു​ണ​മേന്മയേ​റി​യ വി​ത്ത് സം​സ്ക​ര​ണ​ത്തി​നും ക​ർ​ഷ​ക ഉ​ന്ന​മ​ന​ത്തി​നെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് സ​ർ​ക്കാ​ർ കോ​ടി​ക​ൾ മു​ട​ക്കു​ന്പോ​ൾ അ​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല.

ഇ​തി​നി​ട​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളും ഇ​ട​പെ​ട​ലു​ക​ളും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം. ത​ട്ടി​പ്പു​ക​ൾ​ക്ക് കൂ​ട്ടാ​യി വി​ത്ത് സം​സ്ക്ക​ര​ണ​ത്തി​നു​ള്ള ആ​ധു​നി​ക ക​ന്പ്യൂ​ട്ട​ർ മി​ഷ​ന​റി പ്ലാ​ൻ​റു​ക​ൾ കൊ​യ്ത്തു സീ​സ​ണാ​യ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്.

കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് നാ​ട​ൻ കാ​റ്റ്പെ​ട്ടി​യി​ൽ ഇ​ട്ട് സീ​ഡ് സെ​പ്പ​രേ​ഷ​ൻ ഇ​ല്ലാ​തെ കി​ട്ടി​യ നെ​ല്ലെ​ല്ലാം ചാ​ക്കി​ലാ​ക്കി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. പി​ന്നെ ക​ള​നാ​ശി​നി, വ​ള​പ്ര​യോ​ഗം എ​ന്നെ​ല്ലാം പ​റ​ഞ്ഞ് വേ​റെ​യും ത​ട്ടി​പ്പു​ക​ൾ അ​ര​ങ്ങേ​റും.

ത​ന്‍റെ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ കൃ​ഷി​യി​ൽ ത​നി​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് അ​ടി​യ​ന്തി​ര സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൃ​ഷ്ണ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ​മാ​ന​മാ​യ ക​ബ​ളി​പ്പി​ക്ക​ൽ ന​ട​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്.എ​ന്നാ​ൽ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി സ​മ​യ​വും പ​ണ​വും ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ലാ​ണ് പ​ല ക​ർ​ഷ​ക​രും പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​രാ​ത്ത​ത്.

കൂ​ട്ടാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​കി​ല്ലെ​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ ബ​ന്ധം ദൃ​ഢ​മാ​ക്കി ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ വി​ത്തും തെ​ങ്ങി​ൻ​തൈ തു​ട​ങ്ങി​യ​വ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

Related posts

Leave a Comment