ഒന്നും രണ്ടും പടങ്ങളിലൂടെത്തന്നെ നമ്മെ വിസ്മയിപ്പിച്ച അന്യഭാഷാ അഭിനേതാക്കള് നിരവധിയുണ്ട്. അത്തരത്തില് മലയാളികള് എന്നെന്നും ഓര്ത്തിരിക്കുന്ന ഒരു മുഖമാണ് 2002ല് സുന്ദര്ദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായ കുബേരന് എന്ന ചിത്രത്തിലൂടെ നായികമാരില് ഒരാളായി തുടക്കം കുറിച്ച നടി ഉമ ശങ്കരി.
വര്ണ്ണാഭമായ വേഷത്തില് കൂര്ഗ് നിവാസിയായി നമ്മുടെ മുന്നില് എത്തിയ കുബേരനിലെ ഗൗരിയെ നമ്മള് മറക്കാന് ഇടയില്ല.
ദിലീപ് അവതരിപ്പിച്ച സിദ്ധാര്ത്ഥന് എന്ന കഥാപാത്രത്തിന് ഒപ്പം അഭിനയിച്ച ഒരു മഴപക്ഷി പാടുന്നു ചെറുമുളം തണ്ടു മൂളുന്നു എന്ന ഗാനം പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടതാണ്.
അന്യഭാഷയില് നിന്ന് വന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നടി തന്റെ കഥാപാത്രത്തെ മികച്ചതായും ചെയ്തു.
പ്രശസ്ത കന്നട സംവിധായകനായ ഡോക്ടര് രാജേന്ദ്രബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മൂത്തമകളാണ് ഉമ ശങ്കരി.
നടിയുടെ സഹോദരി നക്ഷത്രയും സിനിമ രംഗത്ത് സജീവമായിരുന്നു. ഉമ ശങ്കരിയുടെ അമ്മ സുമിത്ര നിരവധി മലയാള സിനിമകളില് നായികയായി തിളങ്ങിയിരുന്നു.
അതുകൊണ്ടുതന്നെ ഉമാശങ്കരി എന്ന നടിക്ക് കുബേരന് എന്ന സിനിമയില് എത്തുന്നതിനു മുമ്പ് തന്നെ മലയാളി ബന്ധങ്ങളുണ്ട്.
1973ല് എം ടി വാസുദേവന് നായര് തിരക്കഥ എഴുതി സംവിധാനം ചെയ്ത നിര്മ്മാല്യം എന്ന ചിത്രത്തിലെ പി ജെ ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാട് കഥാപാത്രത്തിന്റെ മകള് ആയിട്ട് വന്നത് സുമിത്രയായിരുന്നു.
അമ്മിണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സുമിത്ര ഒരു നായികയായി എത്തുന്ന ആദ്യ മലയാള സിനിമ കൂടിയായിരുന്നു നിര്മാല്യം.
അതിനുശേഷം നിരവധി സിനിമകളില് നായികയായി സുമിത്ര അഭിനയിച്ചു. അക്കാലത്തെ ഒട്ടുമിക്ക നായകന്മാര്ക്കൊപ്പമെല്ലാം സുമിത്ര തിളങ്ങി.
സത്യരാജ്, ഖുശ്ബു എന്നിവര് പ്രധാന കഥാപാത്രങ്ങള് ആയി എത്തിയ തമിഴ് ചിത്രം വീരനടൈയിലൂടെയാണ് ഉമ ശങ്കരി സിനിമ രംഗത്ത് തുടക്കം അഭിനയം കുറിക്കുന്നത്.
പൂമയില് എന്ന ഉമാശങ്കരി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക നേടുകയും ചെയ്തു. അര്ജുന് നായകനായി എത്തിയ വാനവില് എന്ന സിനിമയിലാണ് പിന്നീട് നടിയെ കണ്ടത്.
അതേ വര്ഷം തന്നെ അമ്മോ ബൊമ്മ എന്ന സിനിമയിലൂടെ നടി തെലുങ്കിലും തുടക്കം കുറിച്ചു. ഇതിനുശേഷമാണ് നടി കുബേരന് സിനിമയില് നായിക കഥാപാത്രമായി മലയാളത്തിലെത്തുന്നത്.
കുബേരന് ശേഷം വളരെ കുറച്ചു മലയാള സിനിമകളില് മാത്രമാണ് നടി അഭിനയിച്ചത്. എന്നാല് ആ സിനിമകളിലെ കഥാപാത്രങ്ങള് ഒന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.
2002ല് തന്നെ മുകേഷ് നായകനായ വസന്തമാളിക എന്ന സിനിമയിലാണ് പിന്നീട് നടിയെ നമ്മള് കണ്ടത്. നന്ദിനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
എന്നാല് ചിത്രം പ്രേക്ഷകശ്രദ്ധ നേടിയില്ല. പിന്നീട് സഫലം, തിലകം എന്ന സിനിമകളിലും നടിയെ നമ്മള് പ്രേക്ഷകര് കണ്ടു. 2004ല് കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തിലെത്തിയത്.
ഗായത്രി എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. സോഫ്റ്റ്വെയര് എന്ജിനീയറായ ദുഷ്യന്ത് ആണ് ഉമ ശങ്കരിയുടെ ഭര്ത്താവ്.
വിവാഹശേഷം സിനിമയില് നിന്നും വിട്ടു മാറി നില്ക്കുകയായിരുന്നു. എങ്കിലും ടെലിവിഷന് സീരിയലുകളില് സജീവമായിരുന്നു.
വര്ഷങ്ങള്ക്ക് ശേഷം അജിത്ത് നായകനായ വലിമൈ സിനിമയിലൂടെ നടി സിനിമ അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തി.