കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്.
സ്ഥാനാർഥിയായി ഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം പറയണമെന്ന് കെ.വി. തോമസ് പറഞ്ഞു.
ഉമാ തോമസ് തനിക്ക് മകളും സഹോദരിയുമാണ്, പി.ടി. തോമസുമായും നല്ല ബന്ധമാണ് തനിക്കുണ്ടായിരുന്നത്.
എന്നാൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, കെ.ബാബു, ബെന്നി ബെഹന്നാൻ എന്നിവരുമായി ആലോചിച്ചോയെന്നും കെ.വി.തോമസ് ചോദിച്ചു.