കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമാ തോമസ് എംഎല്‍എ. അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണ്.
കോടതി കസ്റ്റഡിയില്‍നിന്ന് അനധികൃതമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണം. ഉന്നത നീതിപീഠത്തിന്റെ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാകണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടു.
അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്ക; പിന്തുണയുമായി ഉമാ തോമസ്
