മലയാളത്തിന്റെ ഗസല്‍ നാദം! പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു; ആലുവായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കൊച്ചി: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​ൻ ഉമ്പായി (68) അ​ന്ത​രി​ച്ചു. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.40 ന് ​ആ​യി​രു​ന്നു അ​ന്ത്യം. അ​ർ‌​ബു​ദ​ബാ​ധി​ത​നാ​യി ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി. ​അ​ബു ഇ​ബ്രാ​ഹിം എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്.

ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ട് മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ൽ നാ​ദ​മാ​യി നി​റ​ഞ്ഞു​നി​ന്ന ഉം​ബാ​യി​യു​ടെ ആ​ദ്യ ആ​ൽ​ബം 1988 ൽ ​ആ​ണ് പു​റ​ത്തി​റ​ങ്ങി‌​യ​ത്. പി​ന്നീ​ട് ഇ​രു​പ​തോ​ളം ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. പാ​ടു​ക സൈ​ഗാ​ൾ പാ​ടൂ, അ​ക​ലെ മൗ​നം പോ​ൽ, ഒ​രി​ക്ക​ൽ നീ ​പ​റ​ഞ്ഞു തു​ട​ങ്ങി​യ​വ പ്ര​ശ​സ്ത ഗ​സ​ൽ ആ​ൽ​ബ​ങ്ങ​ളാ​ണ്. എം.​ജ​യ​ച​ന്ദ്ര​നോ​ടൊ​ത്ത് ‘നോ​വ​ൽ’ എ​ന്ന സി​നി​മ​യി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി പ​ഴ​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ഉ​മ്പാ​യി ത​ന്‍റെ ത​ന​താ​യ ഗ​സ​ൽ ആ​ലാ​പ​ന ശൈ​ലി​കൊ​ണ്ട് പു​ന​രാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​മ്പാ​യി​യും സ​ച്ചി​ദാ​ന​ന്ദ​നും ചേ​ർ​ന്ന് ഒ​രു​ക്കി​യ ശ്ര​ദ്ധേ​യ​മാ​യ ഗ​സ​ൽ ഗാ​ന ആ​ൽ​ബ​മാ​യി​രു​ന്നു “അ​ക​ലെ മൗ​നം പോ​ലെ”. അ​തി​ന്‌ ശേ​ഷം ഒ.​എ​ൻ.​വി. കു​റു​പ്പ് എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ​ക്ക് ഉ​മ്പാ​യി ശ​ബ്ദാ​വി​ഷ്കാ​രം ന​ൽ​കി​യ ആ​ൽ​ബ​മാ​യി​രു​ന്നു “പാ​ടു​ക സൈ​ഗാ​ൾ പാ​ടു​ക” എ​ന്ന​ത്.

Related posts