മഴ പെയ്യുമോ? കുട പറയും… മഴ പെയ്യുമോ എന്നറിയാനൊരു കുട

umbrellaമഴയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന ഉത്തരം ഇനി ആരും പറയുകയും കേള്‍ക്കുകയും ചെയ്യേണ്ട. കാരണം മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ സാധിക്കുന്ന കുട കണ്ടു പിടിച്ചു കഴിഞ്ഞു.

കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന ഈ കുട നിര്‍മ്മിച്ചിരിക്കുന്നത് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍ ആണ്. ഈ കുട ഒന്ന് കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന് മനസിലാക്കാനാകും. ജോനാസ് എന്നാണ് ഈ കുടയ്ക്ക് കമ്പനി ഇട്ടിരിക്കുന്ന പേര്. സാംസങ്ങിന്റെ എന്‍ജിനിയര്‍മാരാണ് കുട നിര്‍മ്മാണത്തിന് പിന്നില്‍.
vibration
കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക തരം സെന്‍സറിലൂടെയാണ് ഇത് സാധ്യമാകുന്നത്. എല്‍ഇഡി ലൈറ്റിംങ്ങ് സംവിധാനത്തിലൂടെയും ഇത് മനസിലാക്കാന്‍ സാധിക്കും. കുടയുടെ പിന്നില്‍ ചുവന്ന ലൈറ്റ് തെളിയുകയാണെങ്കില്‍ മഴയുള്ള ദിവസമാണെന്നും പച്ച ലൈറ്റാണ് കത്തുന്നതെങ്കില്‍ തെളിഞ്ഞ ദിവസമായിരിക്കുമെന്നും അറിയാന്‍ സാധിക്കും.

smart-umbrella-3

ബ്ലൂട്ടൂത്തിന്റെ സഹായത്തോടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ബ്ലൂട്ടൂത്ത് വഴി ഫോണില്‍ സന്ദേശങ്ങളുമെത്തും. കാലാവസ്ഥ മാത്രമല്ല, സന്ദേശങ്ങളോ കോളുകളോ വന്നാലും അത് കുട മനസിലാക്കി തരും. അപ്പോള്‍ കുടയ്ക്ക് ഒരു വിറയല്‍ അനുഭവപ്പെടും. കൂടാതെ ഫോണ്‍ നഷ്ടപ്പെട്ടു പോവുകയാണെങ്കിലും കുട സഹായത്തിനെത്തും. നിശ്ചിത പരിധിയില്‍ ഫോണ്‍ ഇല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുവാനും കുട മറക്കില്ല.

60 സെന്റീമീറ്റര്‍ വരുന്ന കുട ഓട്ടോമാറ്റിക്കായ്ണാ നിവരുകയും മടങ്ങുകയും ചെയ്യുന്നത്. കുടയുടെ ബാറ്ററിക്ക് ഒരു വര്‍ഷമാണ് ആയുസ്സ്. ഫൈബര്‍ ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്രെയ്മാണ് കുടയ്ക്ക്. അലുമിനിയത്തിലാണ് കുടക്കാലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതാനാല്‍ കുട ഒടിയുമോ എന്ന പേടിയും വേണ്ട.

Related posts