ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ്

ഉ​​മേ​​ഷ് യാ​​ദ​​വ് ബൗ​​ളിം​​ഗ് ഓ​​പ്പ​​ണ്‍ ചെ​​യ്യു​​ന്ന​​ത് സ്വാ​​ഭാ​​വി​​കം. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ ചെ​​റി​​യൊ​​രു മാ​​റ്റ​​മു​​ണ്ടാ​​യി. വി​​ദ​​ർ​​ഭ​​യ്ക്കാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ് ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യാ​​ൻ ബാ​​റ്റു​​മാ​​യെ​​ത്തി. ക​​ർ​​ണാ​​ട​​ക​​യ്ക്കെ​​തി​​രാ​​യ മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 സൂ​​പ്പ​​ർ ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു അ​​ത്.

ര​​ണ്ട് പ​​ന്തി​​ൽ നാ​​ല് റ​​ണ്‍​സ് നേ​​ടാ​​നേ ഉ​​മേ​​ഷി​​നാ​​യു​​ള്ളൂ. നേ​​രി​​ട്ട ആ​​ദ്യ പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി​​യെ​​ങ്കി​​ലും ര​​ണ്ടാം പ​​ന്തി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. വി​​ന​​യ്കു​​മാ​​റി​​നാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. നാ​​ല് ഓ​​വ​​ർ ബൗ​​ൾ ചെ​​യ്ത ഉ​​മേ​​ഷി​​ന് 31 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​രു വി​​ക്ക​​റ്റ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

മ​​ത്സ​​ര​​ത്തി​​ൽ വി​​ദ​​ർ​​ഭ ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി. 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 138 റ​​ണ്‍​സ് നേ​​ടാ​​നേ വി​​ദ​​ർ​​ഭ​​യ്ക്കാ​​യു​​ള്ളൂ. 41 പ​​ന്തി​​ൽ 56 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന അ​​പൂ​​ർ​​വ് വാ​​ങ്ക​​ഡെ​​യാ​​ണ് വി​​ദ​​ർ​​ഭ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ക​​ർ​​ണാ​​ട​​ക 19.2 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 140 റ​​ണ്‍​സ് നേ​​ടി ജ​​യം സ്വ​​ന്ത​​മാ​​ക്കി. ക​​ർ​​ണാ​​ട​​ക​​യ്ക്കാ​​യി ക്യാ​​പ്റ്റ​​ൻ മ​​നീ​​ഷ് പാ​​ണ്ഡെ 35 പ​​ന്തി​​ൽ 49 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

Related posts