മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരെ ഉള്‍പ്പെടുത്തി. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നീട്ടിക്കൊടുത്തു.
17ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. പരമ്പരയില്‍ അഞ്ച് ഏകദിനവും മൂന്നു ട്വന്റി 20യുമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ ഏകദിന പരമ്പരയിലുണ്ടായിരുന്ന ടീമിലെ ശാര്‍ദുല്‍ ഠാക്കൂറിനെ മാത്രമാണ് ഒഴിവാക്കിയത്. കേദാർ ജാദവിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു കളിയില്‍ 64 റണ്‍സ് നേടാനേ യാദവിനായുള്ളൂ. മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.