കോട്ടയം: തനിക്കെതിരേ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്ന് പറഞ്ഞ പി.ജെ. കുര്യന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രംഗത്ത്. പരാതി നൽകാനുള്ള കുര്യന്റെ തീരുമാനം ഉചിതമാണ്. അപ്പോൾ കാര്യങ്ങൾ കുര്യന് മനസിലാകുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭ സീറ്റ് വിഷയത്തിൽ യുവ എംഎൽഎമാർ ആരുടെയൊക്കെയോ ചട്ടുകമായി പ്രവർത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്.
ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മറുപടി നൽകട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.