കൊച്ചി:ചെല്ലാനത്തെ ജനകീയ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമരക്കാരുടെ ആവശ്യങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ചെല്ലാനത്തെ ജനകീയ സമരസമിതിയുടെ സമരപ്പന്തൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.ആരും ക്ഷണിച്ചട്ടല്ല താൻ വന്നത്. മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ദുരിതം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കടൽഭിത്തി നിർമിക്കാൻ പണം അനുവദിച്ചിരുന്നെങ്കിലും ടെണ്ടർ ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനാൽ നിർമാണം നടന്നിലല്ലെന്ന്അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കൊപ്പം എത്തിയ കോണ്ഗ്രസ് നേതാക്കൾക്ക് നേരെ സമരക്കാർ പ്രതിഷേധമുയർത്തി. ഉമ്മൻ ചാണ്ടിയെ മാത്രമേ സമരക്കാർ സമരപന്തലിലേക്ക് ആദ്യം കടത്തി വിട്ടൊള്ളു. ഡിസിസി പ്രസിഡഡന്റ് ടി.ജെ. വിനോദും, ഹൈബി ഈഡൻ എംഎൽഎയും അടക്കമുള്ള നേതാക്കളെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചു. ഉമ്മൻ ചാണ്ടി സമരക്കാരുമായി ചർച്ച നടത്തിയതിനു ശേഷമാണ് മടങ്ങിയത്.