തിരുവനന്തപുരം: ലോകസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിന് ഉയർത്തിക്കാട്ടാൻ സാധിക്കുന്ന മികച്ച സ്ഥാനാർഥിയാണ് ഉമ്മൻ ചാണ്ടിയെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതു സീറ്റിൽ നിന്നാലും ഉമ്മൻ ചാണ്ടി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. എംഎൽഎമാർ മത്സരിക്കരുതെന്ന് ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡും രംഗത്തെത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് അതാതു ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. ബൂത്തുതലം മുതൽ പ്രദേശ് കമ്മിറ്റികൾവരെ അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.