തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. സ്ഥാനാർഥികൾക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല. സിപിഎം ശബരിമലയിൽ പാർട്ടി അജൻഡ നടപ്പാക്കുകയായിരുന്നു.
അത് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ തെറ്റുതിരുത്താൻ തുടങ്ങിയിട്ടുണ്ട്. നട തുറന്നിട്ട് ഇപ്പോൾ ആരെയും കൊണ്ടുപോയില്ല. ശബരിമല രാഷ്ട്രീയ വിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.