കാസർഗോഡ്: പെരിയകല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഭരണസ്വാധീനം ഉപയോഗിച്ചാലും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ വികാരം മാനിച്ചാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.