നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
മകൻ മരിച്ചതിന്‍റെ വേദനയിൽ കഴിയുന്ന കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്‍റെ ആരോപനം തെറ്റാണ്. യുഡിഎഫ് അവരുടെ ദുഖത്തിൽ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.