ചേർത്തല: കാരുണ്യാ ലോട്ടറിയുടെ പണം യുഡിഎഫ് സർക്കാർ പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി മാറ്റിവച്ചപ്പോൾ എൽഎഡിഎഫ് സർക്കാർ ഈ ഫണ്ട് തകിടം മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളാ ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) ആലപ്പുഴ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ഭരണകാലത്ത് തകർന്ന് കിടന്ന ലോട്ടറി യുഡിഎഫ് ഭരണ സമയത്ത് 1200 കോടി രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കേരളാ ലോട്ടറിയെ മാഫിയാകളുടെ കൈകളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലാഭം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ പ്രസിഡൻറ് എം. ഗോപാലാകൃഷ്ണ കാരണവർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് തോമസ് കല്ലാടൻ ആമുഖ പ്രസംഗം നടത്തി.
സംസ്ഥാന കോഡിനേറ്റർ പി.ആർ സജീവ്, ചേർത്തല നഗരസഭാ ചെയർമാൻ ഐസക് മാടവന, സി.ആർ ജയപ്രകാശ്, കെപിസിസി നിർവാഹക സമിതി അംഗം സി.കെ ഷാജി മോഹൻ, എസ്.ശരത്ത്, ബി.ഭാസി, എൻ.പൊടിയൻ, സി.എൻ ഒൗസേഫ്, ലജീവ് വിജയൻ, ജി.അജത്ത് , കെ.പി ഹരിദാസ്, പോൾസൻ, സക്കീർ ചേന്നംപ്പള്ളി, നളിനാക്ഷൻ പിള്ള എന്നിവർ പ്രസംഗിച്ചു.