മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ കടുത്ത ശകാരം. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാറില്‍ കയറാന്‍ ശ്രമിച്ച ബിന്ദു കൃഷ്ണയോട് ഇറങ്ങിപോകാന്‍ മറിയാമ്മ ഉമ്മന്‍ കൈ ഉയര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി വിലക്കിയെങ്കിലും പിന്മാറിയില്ല.
കാറില്‍ മറ്റുള്ളവര്‍ കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് മറിയാമ്മ തുറന്നടിച്ചതായി റിപ്പോര്‍ട്ട്. ചടങ്ങിനെത്തിയവര്‍ സംഭവം കണ്ട് കാറിനടുത്തേയ്ക്ക് വന്നതോടെ നാണക്കേട് കാരണം ബിന്ദുകൃഷ്ണ കാറില്‍ കുടുങ്ങിയ അവസ്ഥയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം ഡ്രൈവര്‍ പെട്ടെന്ന് വണ്ടിയെടുത്തതോടെ രംഗം ശാന്തമാവുകയായിരുന്നു. എം വിന്‍സെന്റ് എംഎല്‍എ യുടെ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ നടത്തിയ അഭിപ്രായ പ്രകടനം എ ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചതിന് പിന്നാലെയുണ്ടായ സംഭവം പാര്‍ട്ടിക്കുള്ളില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഭിമുഖീകരിക്കുന്ന എതിര്‍പ്പ് വ്യക്തമാക്കുന്നു.