ന്യൂഡൽഹി: നേമം ചലഞ്ച് ഏറ്റെടുക്കാൻ ഒടുവിൽ ഉമ്മൻ ചാണ്ടി സമ്മതം മൂളിയെന്ന് റിപ്പോർട്ട്.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡ് നിർബന്ധത്തിന് ഉമ്മൻ ചാണ്ടി വഴങ്ങുകയായിരുന്നു.
ഉമ്മൻ ചാണ്ടി മാറിയാൽ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യം മുതലുള്ള നിലപാട്.
എന്നാൽ ആദ്യഘട്ടത്തിൽ ഇരുനേതാക്കളും ആവശ്യം തള്ളി. മണ്ഡലം മാറിയാൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.
അതിനിടെ കെ.മുരളീധരൻ എംപിയെ മണ്ഡലത്തിൽ ഇറക്കാൻ ആലോചന നടത്തിയെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റാൻ ഹൈക്കമാൻഡ് വിസമ്മതിക്കുകയായിരുന്നു.