പത്തനംതിട്ട: അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനാകുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇന്നലെ ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടി വിവിധ കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തു.
ജനങ്ങളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങള്‍ നേരിട്ടു മനസിലാക്കി തയാറാക്കിയ പ്രകടനപത്രികയാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നൂറിന കര്മപരിപാടികളെന്ന പരിപാടികളില്‍ ഏറ്റെടുത്ത പദ്ധതികള്‍ പ്രകടനപത്രികയിലുള്പ്പെടുത്തിയിരുന്നവയായിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നുകഴിഞ്ഞാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പുപറച്ചിലും ആത്മാര്‍ഥതയോടെയാണെങ്കില്‍ നിലവില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.