തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും ആവശ്യം ശക്തമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ വരവ്.
അതേസമയം, ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന സമ്മർദ തന്ത്രവുമായി കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം രംഗത്ത് എത്തി. ഉമ്മൻ ചാണ്ടിയുടെ വരവ് തെക്കൻ കേരളത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് അവകാശവാദം.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്.
ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ഉമ്മന്‍ ചാണ്ടിയുടെ വരവ് ആവേശം പകരുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.