പുനലൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ ശാപമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എന്‍. കെ. പ്രേമചന്ദ്രന് നയിക്കുന്ന യുഡിഎഫ് മേഖല പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
യുഡിഎഫ്സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ ഓരോന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും പിണറായിയും മത്സരബുദ്ധിയോടെ യുദ്ധം പ്രഖ്യാപിച്ചിരി ക്കുകയാണെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു .
സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച അദ്ദേഹം പിണറായി സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ മാത്രം പോര ആത്മാര്‍ഥത കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനലൂര്‍ നിയോജകണ്ഡലം ചെയര്മാന് കരിക്കത്തില്‍ പ്രസേനന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന് എംപി, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ഭാരതീപുരം ശശി, ബന്നി ബഹനാന്, പുനലൂര്‍ മധു, വാക്കനാട് രാധാകൃഷ്ണന്, ബിന്ദുകൃഷ്ണ, കായിക്കര നജീബ്, എ.പി.ഷാജു, എ.യൂനുസ്കുഞ്ഞ്, സി.മോഹനന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.